Tuesday, December 7, 2010

തിരശ്ശീല

വിരഹം ....
എനിക്കും നിനക്കുമിടയില്‍
നിറഞ്ഞുറങ്ങുന്ന മൗനത്തിന്റെ ഇടങ്ങളാണ്

വിഷാദം ..
പുകഞ്ഞു വരുന്ന ട്രെയിനിനു
മുന്നിലേക്ക് എത്തിപ്പെടുവാനുള്ള ദൂരമാണ്

ഏകാന്തത ....
ഉറഞ്ഞോഴുകുന്ന രക്തത്തെ
കടലിലെക്കൊഴുക്കാനുള്ള ഇടവഴികളാണ്

മരണം ....
നിന്നില്‍ നിന്നും എനിക്ക് പിരിയാനാവില്ലെന്ന
അഹങ്കാരത്തിനുമേല്‍ വീഴുന്ന തിരശ്ശീലയാണ്

22 comments:

  1. അവസാനത്തെ രണ്ട്‌ വരികള്‍ മനസ്സില്‍ തട്ടി... ആശംസകള്‍...

    ReplyDelete
  2. അതെ മനസ്സില്‍ തട്ടി കെട്ടോ..
    ആശംസകള്‍..

    ReplyDelete
  3. മരണം ....
    നിന്നില്‍ നിന്നും എനിക്ക് പിരിയാനാവില്ലെന്ന
    അഹങ്കാരത്തിനുമേല്‍ വീഴുന്ന തിരശ്ശീലയാണ്

    മനോഹരം വരികളും പടവും

    ReplyDelete
  4. അവസാന വരി കലക്കി ....ആദ്യത്തെയും ............

    ReplyDelete
  5. വിരഹം,വിഷാദം, ഏകാന്തത ,മരണം
    എല്ലാം നന്നായി

    ReplyDelete
  6. kollam ...puthiya oro chinthakal

    ReplyDelete
  7. കുറഞ്ഞ വരികളില്‍, പറയുന്നതത്രയും രത്ന ഗര്‍ഭം ധരിച്ച കടലാഴി പോലെ സമ്പന്നം. ഞാനീ വരികള്‍ക്ക് ഒരു മറുവാക്കോതുന്നു..!!!

    മൗനം, നിഗൂഡമാണ്‌ അത് വാചാലവുമാത്രേ...

    ആത്മാഹുതി, ഭീരുത്വമല്ല, അത് ഒരു നിമിഷത്തെ ധൈര്യമാണ്.

    ഏകാന്തത, അത് ഒറ്റപ്പെടലല്ല,ആള്‍ക്കൂട്ടത്തെ മനനം ചെയ്യാനുള്ള ഇടവേളയാണ്.ഒഴുക്കപ്പെടുന്ന ഹൃദയരക്തം ചിന്തയെന്ന ആഴിയില്‍ സംസ്കരിക്കപ്പെടുക തന്നെ ചെയ്യും.

    മരണം കൊണ്ട് കുറിക്കപ്പെടുന്ന തിരശ്ശീല അഹങ്കാരത്തില്‍ നിന്നും അഹം ബോധത്തിലേക്ക്‌ ഉയര്‍ത്തട്ടെ..

    ReplyDelete
  8. "മരണം ....
    നിന്നില്‍ നിന്നും എനിക്ക് പിരിയാനാവില്ലെന്ന
    അഹങ്കാരത്തിനുമേല്‍ വീഴുന്ന തിരശ്ശീലയാണ്"

    nice...ഇഷ്ട്ടപ്പെട്ടു.. കാച്ചിക്കുറുക്കിയ പാല്‍ പോലെ...
    small is beautiful..
    ഈ നല്ല കവിതയ്ക്ക് നന്ദി..


    happy Christmas
    and happy new year

    ReplyDelete
  9. കൊള്ളാം. അര്‍ത്ഥമുള്ള വരികള്‍.

    ReplyDelete
  10. മനോഹരമായ വരികള്‍...മരണം കണ്ടുമുട്ടലിണ്റ്റെ ഒരാനന്ദം ... എല്ലാ വിധ ഭാവുകങ്ങളും

    ReplyDelete
  11. രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങളോടൊന്നും തിരെ യോചിപ്പില്ല.ഈ അഭിപ്രായങ്ങള്‍ കവിയിത്രിയ്‌ക്ക് ഗുണം ചെയ്യില്ല.തീര്‍ച്ച.ഏറ്റവും മികച്ച വരികളെന്ന് പറയപ്പെടുന്നതിലെ പ്രയോഗം തന്നെ ശരിയല്ലെന്നാണ്‌ എന്റെ നിരീക്ഷണം .അഥവ അഹങ്കാരത്തിന്റെ മേലെ വീഴുന്ന എന്ത് ഇരുമ്പുലക്കയാണ്‌ ഈ തിരശ്ശീല?നന്മകള്‍ നേര്‍ന്ന്‌ കൊണ്ട്‌

    ReplyDelete
  12. പുതിയതൊന്നുമില്ലേ സഖേ...?

    ReplyDelete
  13. പുതിയത് ഒന്നുമില്ലേ സഖേ..?

    ReplyDelete
  14. നന്നായി......ഇനിയും തുടരുക....

    ReplyDelete
  15. ഒരുപാട് നന്ദി ഇവിടെ എഴുതാന്‍ സമയം കണ്ടെത്തിയ എല്ലാവര്‍ക്കും

    ReplyDelete
  16. @ബാലചന്ദ്രന്‍ ചുള്ളിക്കാട് ....
    പ്രിയപ്പെട്ട കവി ,
    ഒരു കവിത്വവുമില്ലാത്ത എനിക്ക് കിട്ടിയ ഏറ്റവും വലിയ അന്ഗീകാരമാണിത് ...ഒരുപാട് സന്തോഷം ...

    ReplyDelete
  17. നന്നായിട്ടുണ്ട് സുഹൃത്തേ.....

    ReplyDelete