
എന്റെ മാംസങ്ങളില്‍ കുഴഞ്ഞുവീഴുന്ന
പ്രാണന്റെ പ്രേതവായില്
ദാഹജലമാകുന്നു.....
മഴ....
എന്റെ അസ്ഥികളില്‍ കത്തിയെരിഞ്ഞ പ്രണയത്തിന്റെ
വരണ്ട വടുക്കളില്‍ നിന്നും
ചോരുന്ന രക്തത്തെ വെളുപ്പിക്കുന്നു....
മഴ.....
എന്റെ ഹൃദയങ്ങളില്‍ തിളയ്ക്കുന്ന പാപത്തിന്റെ
എഴുതാത്ത കണക്കു പുസ്തകങ്ങളിലെ
വാക്കുകളെ കുതിര്‍ക്കുന്നു ......
മഴ .....
എന്റെ പ്രണയമേല്പ്പിച്ച തിരുമുറിവുകളെ നീറ്റാന്‍
നിന്റെ കബറിടത്തില്‍
എന്റെ കണ്ണുനീരായി പെയ്യുന്നു...
ഈ മഴ കവിത എന്നെ നനച്ചു കളഞ്ഞു ....ഇനിയും എഴുതുക ...ആശംസകള്‍
ReplyDeleteezhuthuka iniyum...............
ReplyDelete