Tuesday, September 21, 2010

ഞാന്‍ പ്രണയിക്കാന്‍ പഠിക്കുന്നു

മുനിഞ്ഞു കത്തുന്ന കരിന്തിരി
വീണ്ടും വീണ്ടും പുകച്ചാണ്
ഞാന്‍ നിന്‍റെ സ്വപ്നങ്ങളില്‍ ചായം തേച്ചത്
വറ്റിത്തുടങ്ങിയ ഞരമ്പുകളിലെ
അവസാനത്തെ തുള്ളിയും ഊറ്റിയെടുത്താണ്
ഞാന്‍ നിന്‍റെ ദാഹമകറ്റിയത്
വിശപ്പ്‌ കത്തുന്ന മാംസങ്ങളിലെ
എരിവും പുളിയും ഒളിപ്പിച്ചുവെച്ചാണ്
ഞാന്‍ നിന്നെ ഊട്ടിയത്
ഇന്നിപ്പോള്‍
വിശപ്പൊതുങ്ങി
ദാഹമകന്ന്..
നിറമുള്ള സ്വപ്നങ്ങളില്‍
നീയെന്നെ പരിക്കുകള്‍ ഏല്‍പ്പിക്കുന്നു
ഈ പരിക്കുകളില്‍ നിന്നെല്ലാം ഞാന്‍ പ്രണയിക്കാന്‍ പഠിക്കുന്നു

11 comments:

  1. പ്രണയം എല്ലാം പഠിപ്പിക്കും.പ്രണയിക്കാനും, വെറുക്കാനും.
    പ്രണയം പോലെ പരിക്കേല്‍പ്പിക്കാന്‍ മൂര്‍ച്ചയുള്ള ഒന്നുമില്ല ഈ ലോകത്ത്....

    ReplyDelete
  2. ഇഷ്ട്ടപ്പെട്ടു...

    ReplyDelete
  3. ബിംബങ്ങള്‍ ഇത്തിരി കൂടി ആകാം
    അഗാധത കൂട്ടെണ്ടിയിരിക്കുന്നു.

    മനോഹരം .......വിജയ്‌ കാര്യടി

    ReplyDelete
  4. ഈ പരിക്കുകളില്‍ നിന്നെല്ലാം ഞാന്‍ പ്രണയിക്കാന്‍ പഠിക്കുന്നു :)

    ReplyDelete
  5. നിറമുള്ള സ്വപ്നങ്ങളില്‍
    നീയെന്നെ പരിക്കുകള്‍ ഏല്‍പ്പിക്കുന്നു
    ഈ പരിക്കുകളില്‍ നിന്നെല്ലാം ഞാന്‍ പ്രണയിക്കാന്‍ പഠിക്കുന്നു.

    നല്ല വരികള്‍.

    ReplyDelete
  6. EE THIRIYIL ENIYUM PRAKASHATHINTE THEEPPORIKAL JWALIKKATTE

    ReplyDelete