മുനിഞ്ഞു കത്തുന്ന കരിന്തിരി
വീണ്ടും വീണ്ടും പുകച്ചാണ്
ഞാന്‍ നിന്റെ സ്വപ്നങ്ങളില്‍ ചായം തേച്ചത്
വറ്റിത്തുടങ്ങിയ ഞരമ്പുകളിലെ
അവസാനത്തെ തുള്ളിയും ഊറ്റിയെടുത്താണ്
ഞാന്‍ നിന്റെ ദാഹമകറ്റിയത്
വിശപ്പ് കത്തുന്ന മാംസങ്ങളിലെ
എരിവും പുളിയും ഒളിപ്പിച്ചുവെച്ചാണ്
ഞാന്‍ നിന്നെ ഊട്ടിയത്
ഇന്നിപ്പോള്‍
വിശപ്പൊതുങ്ങി
ദാഹമകന്ന്..
നിറമുള്ള സ്വപ്നങ്ങളില്‍
നീയെന്നെ പരിക്കുകള്‍ ഏല്‍പ്പിക്കുന്നു
ഈ പരിക്കുകളില്‍ നിന്നെല്ലാം ഞാന്‍ പ്രണയിക്കാന്‍ പഠിക്കുന്നു
പ്രണയം എല്ലാം പഠിപ്പിക്കും.പ്രണയിക്കാനും, വെറുക്കാനും.
ReplyDeleteപ്രണയം പോലെ പരിക്കേല്‍പ്പിക്കാന്‍ മൂര്‍ച്ചയുള്ള ഒന്നുമില്ല ഈ ലോകത്ത്....
ഇഷ്ട്ടപ്പെട്ടു...
ReplyDeleteകൊള്ളാം
ReplyDeleteബിംബങ്ങള്‍ ഇത്തിരി കൂടി ആകാം
ReplyDeleteഅഗാധത കൂട്ടെണ്ടിയിരിക്കുന്നു.
മനോഹരം .......വിജയ് കാര്യടി
ഈ പരിക്കുകളില്‍ നിന്നെല്ലാം ഞാന്‍ പ്രണയിക്കാന്‍ പഠിക്കുന്നു :)
ReplyDeleteനിറമുള്ള സ്വപ്നങ്ങളില്‍
ReplyDeleteനീയെന്നെ പരിക്കുകള്‍ ഏല്‍പ്പിക്കുന്നു
ഈ പരിക്കുകളില്‍ നിന്നെല്ലാം ഞാന്‍ പ്രണയിക്കാന്‍ പഠിക്കുന്നു.
നല്ല വരികള്‍.
gd,expecly d last 9 lines..
ReplyDeleteEE THIRIYIL ENIYUM PRAKASHATHINTE THEEPPORIKAL JWALIKKATTE
ReplyDeletepranayam pulle ane.
ReplyDelete