Tuesday, June 30, 2009

എന്‍റെ കവിതകള്‍

എന്‍റെ കവിതകള്‍ വളര്‍ച്ചയെത്താത്ത ഭ്രൂണങ്ങളെ പോലെയാണ്.
ഒരു വെളിപാടുപോലെ എന്നില്‍ രൂപം കൊള്ളുന്ന ചിന്തകള്‍ ,എന്‍റെ രക്തവും ,മാംസവും,മജ്ജയും കൊടുത്ത് ഞാന്‍ വളര്‍ത്തിക്കൊണ്ടുവരുന്ന വാക്കുകള്‍, അനിവാര്യമായ നേരത്ത് ആവശ്യത്തിനു പോഷണം കിട്ടാതെ
മുരടിച്ചുപോകുന്നു.
പുറംലോകം കാണാനാകാതെ ,വിമര്‍ശകരാല്‍ ക്രൂഷിക്കപ്പെടാനാകാതെ അവ എനിക്കുള്ളില്‍ കിടന്ന്‍ എന്നെ പ്രാകുന്നു.
ഒടുവില്‍ തുടങ്ങിയവിടത്ത് തന്നെ ഒടുങ്ങുന്നു.
പക്ഷെ,,ഇതൊന്നും എന്‍റെ തെറ്റുകളല്ല ,,,എല്ലാ സൃഷ്ടികളുടെയും പിന്നിലുള്ള ദൈവത്തിന്‍റെ കയ്യ്‌ (കവിത്വം)
എനിക്കില്ല. ,,,,
എന്നിരുന്നാലും,കവിതയെഴുതാന്‍ കവിത്വം അനാവശ്യമായ ഒരു ബൂലോഗം ഉള്ളപ്പോള്‍ ഞാനും കുഴിമാന്തി പുറത്തെടുക്കുന്നു .....
വളര്‍ച്ചയെത്താത്ത എന്റെ കവിതകളെ .....
വിമര്‍ശന ശരങ്ങള്‍ അര്‍ഹിക്കാത്ത പക്വമല്ലാത്ത വാക്കുകളെ .........

2 comments:

  1. ചുരുങ്ങിയ വരികളിൽ തീക്ഷണമായ വിചാരങ്ങൾ ആവാഹിക്കാനാവുന്നവർ എന്തെങ്കിലുമൊക്കെ കുറിച്ചിടൂ...വാ‍ായിച്ച് വെറുതെ വിമർശിക്കാമല്ലോ.. പിന്നെ ഈ ഫോണ്ട് കളറും സൈസും എന്റെ കണ്ണിന്റെ ഡിപ്പിക്ലോസ് കളയുമെന്നാ തോന്നുന്നത്.. :)

    ReplyDelete
  2. ..
    എന്‍റെ കവിതകള്‍ വളര്‍ച്ചയെത്താത്ത ഭ്രൂണങ്ങളെ പോലെയാണ്.
    ഒരു വെളിപാടുപോലെ എന്നില്‍ രൂപം കൊള്ളുന്ന ചിന്തകള്‍ ,എന്‍റെ രക്തവും ,മാംസവും,മജ്ജയും കൊടുത്ത് ഞാന്‍ വളര്‍ത്തിക്കൊണ്ടുവരുന്ന വാക്കുകള്‍, അനിവാര്യമായ നേരത്ത് ആവശ്യത്തിനു പോഷണം കിട്ടാതെ മുരടിച്ചുപോകുന്നു.
    ..
    മാന്തിക്കൊ, അങ്ങ്നനെ മാന്തി മുത്തും പവിഴോമൊക്കെ കിട്ടിയ ചരിത്രം ഇല്ലാതില്ല ;)
    ..

    ReplyDelete