Sunday, August 1, 2010

തിരുത്തി എഴുതേണ്ട ഒരു കവിത....

പ്രണയം മാഞ്ഞു പോകുന്നു
മരണം മായ്ച്ചു കളയുന്ന സിന്ദൂരക്കുറി പോലെ.....
പ്രതീക്ഷകള്‍ തെറ്റി പോകുന്നു
അപ്രതീക്ഷിതമായുണ്ടാകുന്ന
പ്രിയപ്പെട്ടവന്റെ വേര്‍പ്പാട് പോലെ.......
സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു
അന്ത്യ യാത്രയില്‍ പുതപ്പിക്കുന്ന
വെള്ള പട്ടു പോലെ.......
ഞാന്‍ മാത്രം ബാക്കിയാകുന്നു
തിരുത്തി എഴുതേണ്ട ഒരു കവിത പോലെ .....

30 comments:

  1. ..
    വരികള്‍ വളരെ നന്നായിട്ടുണ്ട്..
    ..

    ReplyDelete
  2. വായിച്ചു....

    ReplyDelete
  3. enthaado,
    enthinaa dhrithi kaanikkunnath?
    kurachu koodi kaachi kurukkiyaal ithoru nalla kavithayaayi maarille?

    varikal kollaam..
    aasamsakal..

    ReplyDelete
  4. കവിത അസ്സലയി..
    മനോഹരമായ പ്രയോഗങ്ങള്‍...
    സമ്മതിച്ചിരിക്കുന്നു..

    പ്രണയവും വിരഹവും വിട്ട്
    കവിത അതിന്റെ കൂടു തേടിത്തുടങ്ങുന്നുണ്ട്..

    എഴുതാന്‍ കൊതിച്ച വരികള്‍ പോലെ..
    കേള്‍ക്കാതെ പോയ മനോഹര ഗാനം പോലെ
    നുണയാന്‍ കഴിയാതെ പോയ മധുര്‍ം പോലെ
    ഈ കവിത ഉള്ളില്‍ കെട്ടികിടക്കും..

    കവേ..
    പേനകൊണ്ടെഴുതുമ്പോഴല്ല കവിത ജനിക്കുന്നത്
    മറിച്ച്
    ആത്മാവു കൊണ്ട് മന്ത്രിക്കുമ്പോഴാണു എന്ന് പറയുന്നത് എത്ര ശരി..

    താങ്കളുടെ
    തിളക്കുന്ന മനസ്സില്‍ നിന്നും കവിതയുടെ ജ്വാല ഉണര്‍ന്ന് പ്രഭ
    പരത്തട്ടെ എന്നാശംസിക്കുന്നു!

    ReplyDelete
  5. വിരഹവും വെദനയുമാണല്ലൊ എല്ലാ കവിതകളിലും , എന്തൂ പറ്റി?
    എന്തായാലും ഒരൊന്നും വ്യ ത്യ് സ്ഥ്ത പുലര്‍ത്തുന്നുണ്ട്.ഈ കവിതയുടെ തലക്കെട്ട് ഇഷ്ട്ടായി.
    "സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു
    അന്ത്യ യാത്രയില്‍ പുതപ്പിക്കുന്ന
    വെള്ള പട്ടു പോലെ.."
    ആ ഉപമ മാത്രം ശരിയായോ എന്നൊരു സംശയം.

    ReplyDelete
  6. ഷഹാന... ഇത് നന്നായിട്ടുണ്ട്. ആസ്വദിച്ചു......സസ്നേഹം

    ReplyDelete
  7. എന്തായാലും ഈ കവിത തിരുത്തിയെഴുതെണ്ടിവരില്ല..!!

    ReplyDelete
  8. നല്ല വരികള്‍
    അഭിനന്ദനങ്ങള്‍

    ReplyDelete
  9. നന്നായിട്ടുണ്ട്...

    ReplyDelete
  10. നല്ല കവിത .please visit my blog http://shahalb.blogspot.com

    ReplyDelete
  11. കവിത എവിടെയൊക്കെയോ കൊണ്ടു..നന്നായി !

    ReplyDelete
  12. കവിത കൊള്ളാം ..

    ReplyDelete
  13. നന്നായെഴുതി,
    നന്നായി അസ്വസ്തപ്പെടുത്തി.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  14. ഷാമിന്റെ അഭിപ്രായമാണ് എനിക്കും...
    ഒരു നല്ല എഡിറ്റിങ്ങ് കവിതയ്ക്കു (സ്വയം)നല്കാന്‍ ശ്രദ്ധിക്കണമായിരുന്നു, പ്രത്യേകിച്ചും ഷഹാന വായിക്കാന്‍ കൊള്ളാവുന്ന വരികള്‍ എഴുതാനറിയുന്ന ആളായത് കൊണ്ട്.

    ReplyDelete
  15. ഷാമിന്റെ അഭിപ്രായത്തെ അതില്‍ എഴുതിയ പോലെ തന്നെ കാണണം എന്നാ ഉദ്ദേശിച്ചത്.

    ReplyDelete
  16. തിരിഞ്ഞു നോക്കുമ്പോ എനിക്കും തോന്നി പോവുന്നു ജീവിതം തിരുത്തി എഴുതേണ്ട ഒരു കവിത പോലെ .................ഭാവുകങ്ങള്‍ ....

    ReplyDelete
  17. സത്യം, തിരുത്തി എഴുതേണ്ട ഒരു കവിത(?)യാണിത്. ആ അവസാനത്തെ ഒരു വരി മാത്രം കവിതയുടെ ശോഭ പ്രസരിപ്പിക്കുന്നു. ബാക്കിയെല്ലാം വെറും വാചകമടി മാത്രം! വായിലു വന്നതെല്ലാം കവിതയാകുമോ ആവോ?!

    ReplyDelete
  18. എന്റെ അഭിപ്രായം നീക്കം ചെയ്യപ്പെട്ടതാണോ?

    ReplyDelete
  19. പ്രതികരാ
    ഞാന്‍ ഒരു കവിയത്രിയല്ല
    എനിക്ക് കവിത എഴുതാന്‍ കഴിവും ഇല്ല
    മനസ്സില്‍ തോന്നുന്നത് അത് പോലെ പകര്‍ത്തി വെക്കുന്നു
    താങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണ്.
    വാക്കുകള്‍ കൂട്ടി എഴുതിയാല്‍ കവിതയാകില്ല
    പക്ഷെ വാക്കുകളില്‍ കവിത കണ്ടെത്താന്‍ കഴിയുന്നത് ഒരു കഴിവാണ്
    ആ കഴിവുള്ളവരാണ് എന്നെ പോലുള്ള കഴിവുകെട്ടവരെ പ്രചോദിപ്പിക്കുന്നത്
    ഇനിയും വരണം

    ReplyDelete
  20. ജീവിതം ശരിക്കും ഒരു കവിതപോലെയാണ്
    ആ കവിത എഴുതുമ്പോള്‍ തോന്നും ഓരോ വാക്കുകളും വരികളും പൂര്‍ണ്ണമാണെന്ന് ....ഓരോ വാക്കുകളും ആ കവിതയ്ക്ക് യോജിച്ചതാണെന്ന്..പക്ഷെ കവിത എഴുതി കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ചിലപ്പോഴൊക്കെ തോന്നും എവിടെയൊക്കെയോ യോജിക്കാത്ത വാക്കുകള്‍..... അനാവശ്യമായ വരികള്‍ ...
    കവിതയില്ലാത്ത കവിത ......എന്നൊക്കെ ...
    പക്ഷെ... ജീവിതം ഒരു കവിതയല്ലല്ലോ ...കവിത പോലെയല്ലേ ഉള്ളൂ
    ആര്‍ക്കാണതു തിരുത്തി എഴുതാന്‍ കഴിയുക ?

    ReplyDelete
  21. ദീപു ....
    ഞാന്‍ ഉദേശിച്ചത്‌ നിറങ്ങളുടെ വര്‍ണാഭമായ ലോകത്ത് നിന്നും വെളുപ്പിലെക് മാത്രം ചുരുങ്ങേണ്ടി വരുന്ന വൈധവ്യതെ കുറിച്ചാണ്
    വിധവയുടെ വസ്ത്രത്തിനും , അന്ത്യ യാത്രയില്‍ പ്രിയപ്പെടവനെ പുതപ്പിക്കുന്ന വെളുത്തപട്ടിനും എവിടെയൊക്കെയോ ഒരു ആത്മബന്ധം ഇല്ലേ?

    ReplyDelete
  22. @ ഷാം.......,
    @ കുഞ്ഞൂട്ടന്‍........

    തോന്നുന്നത് എഴുതുന്നതാണ്
    രണ്ടാമത് തിരുത്തി എഴുതാറില്ല
    അതുകൊണ്ട് സംഭവിക്കുന്നതാണ്
    എന്തായാലും ഇനി ശ്രദ്ധിക്കാം
    നന്ദി ...

    ReplyDelete
  23. @ നൌഷാദ്ക്കാ
    വളരെ നന്ദിയുണ്ട്
    ഇവിടെ ഇത്ര നേരം ചിലവിട്ടതിന്

    ReplyDelete
  24. ………………@Faizal Kondotty
    @ഏകാന്തതയുടെ കാമുകി
    @KEERANALLOORKARAN
    @Noushad Koodaranhi
    @Manoraj
    @സലീം ഇ.പി.
    @ഷഹല്‍ ബി
    @Jishad Cronic
    @മിഴിനീര്‍ത്തുള്ളി
    @A.FAISAL
    @ഒരു യാത്രികന്‍
    @anoop
    @വൃതാസുരന
    @രവി

    thanks alot…come again

    ReplyDelete
  25. ഷഹാന ....ചിലതൊക്കെ തിരുത്തി എഴുതുന്നതിനേക്കാള്‍ നല്ലത് തിരുത്തി വായിക്കുന്നതല്ലേ..? ....... ആശംസകള്‍ ...

    ReplyDelete
  26. Harrah's Casino & Hotel - MapyRO
    Harrah's Casino & 창원 출장마사지 Hotel in Maricopa, AZ. 85139 파주 출장샵 United States 정읍 출장마사지 Hotel Map. Harrah's Casino & Hotel, Maricopa. MapyRO. View Map. 777 충청북도 출장안마 Harrah's Blvd. Maricopa, 의정부 출장마사지 AZ 85139

    ReplyDelete