Friday, July 2, 2010

ഇരുട്ടിലെ ഇടനാഴികള്‍


ഇരുണ്ട ഇടനാഴികളും
അടഞ്ഞ മുറികളും
ചുരുണ്ട ഗോവണികളും
അവള്‍ക്ക് ഇപ്പോളും ഭയമാണ്

പണ്ടെന്നോ
അവളിലേക്ക് നീണ്ട
കറുത്ത കൈകളും
വിറയ്ക്കുന്ന ചുണ്ടുകളും
കുതറി തെറിപ്പിച്ചിട്ടും
അവളെ ഭയപ്പെടുത്തുന്നു

അവളിപ്പോള്‍ ഒരു കത്തി കൊണ്ട് നടക്കുന്നു
ഇരുട്ടില്‍
മറവില്‍ അവളുടെ
മടിക്കുത്ത് പിടിക്കുന്നവന്റെ
ചങ്ക് പിളര്‍ ത്ത്
കൈ പതിക്കാന്‍




സമര്‍പ്പണം: ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാതെ ഇരുട്ടില്‍ വേദനിക്കുന്ന പാവം പെണ്‍കുട്ടികള്‍ക്ക്‌

21 comments:

  1. അയ്യോ അവിവേഹം ഒന്നും കാട്ടല്ലെ

    ReplyDelete
  2. (കാലത്തിന്റെ പോക്ക് കണ്ടിട്ട് അങ്ങനെയൊക്കെതന്നെ വേണ്ടിവരുമെന്ന് തോന്നുന്നു.!)

    നല്ല കവിതകള്‍ തന്നെ എല്ലാം..
    ഏകാന്തത ആത്മാവിനെ കൂട്ട് പിടിച്ച് ഹൃദയത്തോട് സംസാരിക്കുമ്പോള്‍
    എഴുതുന്നതെല്ലാം കവിത തന്നെ..
    ആശംസകള്‍..!

    ReplyDelete
  3. കൊള്ളാം..ചിത്രം കുറച്ചു വലുതായില്ലേ..?

    ReplyDelete
  4. penkuttikalku mathre ulloo? jankalkkille? nannayittundu.........

    ReplyDelete
  5. ജിഷാദേ..
    ഇരുട്ടില്‍ നിങ്ങളെ കയറി പ്പിടിക്കാന്‍ വരുന്ന പെണ്ണുങ്ങളെ പേടിച്ചു കത്തി കൊണ്ട് നടക്കേണ്ട ഒരു സാഹചര്യം എന്തായാലും ഈ കേരളത്തില്‍ ഇപ്പോള്‍ ഇല്ലാ ..അങ്ങിനെ ഒരു സാഹചര്യം വരുമ്പോള്‍ ഞാന്‍ വീണ്ടും എഴുതാം ഒരു കവിത ..നിങ്ങള്ക്ക് സമര്‍പ്പിക്കാന്‍
    നന്നായെന്നു പറഞ്ഞതിനു നന്ദിയുണ്ട്

    ReplyDelete
  6. കണ്ടിട്ടും കാണാതെ പോകുന്നു പലതും
    ശരിക്കും കാണട്ടെ ഫൈസലെ

    ReplyDelete
  7. ശരിയാണ് നൌഷാദിക്കാ
    നമ്മുടെ പെണ്‍കുട്ടികള്‍ സ്വയംരക്ഷക്കുള്ള വഴികള്‍ പഠിക്കേണ്ട സമയം അതിക്രമിചിരിരിക്കുന്നു

    ReplyDelete
  8. അനൂപേ
    നിസ്സഹായ ആയ ഒരു പെണ്‍കുട്ടി അവളുടെ മാനം രക്ഷിക്കാന്‍ വേണ്ടി പ്രതിരോധികുന്നതാണോ അവിവേകം?
    അതോ അവളുടെ നിസ്സഹായത കണ്ടു ആനന്ദിക്കുന്നതോ?

    ReplyDelete
  9. ഷഹനാ
    കവിത കൊള്ളാം.
    പക്ഷെ വാക്കുകളിലോ എന്തോ ഊണ് കുറവുണ്ട്.
    അതെന്താണെന്ന് എനിക്ക് മനസ്സിലാകുമ്പോള്‍ പറയാം..




    "ചങ്ക് പിളര്‍ ത്ത്
    കൈ പതിക്കാന്‍"
    എന്നത് എനിക്ക് മനസ്സിലായില്ല.


    anyway ,
    അഭിനന്ദനം,,, തുടരുക...

    ReplyDelete
  10. This comment has been removed by a blog administrator.

    ReplyDelete
  11. കേരളത്തിലെ നെക്സലുകള്‍ പണ്ട് ഇങ്ങനെ ഒരു രീതി സ്വീകരിച്ചിരുന്നു
    തെറ്റ് ചെയ്തവന്റെ ചോരയില്‍ മുക്കിയ കൈ ചുമരില്‍ പതിച്ചു വച്ച് അത് ചെയ്തത് അവരാണെന് ലോകത്തെ അറിയിക്കാന്‍

    ReplyDelete
  12. ഈ ബ്ലോഗിനെ പ്രാപിക്കാന്‍ മൌസില്‍ കയറിപ്പിടിക്കുന്ന നിരപരാധികള്‍ക്കു നേറേ ഈ മീന്‍ കത്തി നീളുമോ?

    ReplyDelete
  13. ഇല്ല പാവം ഞാനേ
    ഞാന്‍ ഒരു കവിത എഴുതിയതല്ലേ ?
    ഇങ്ങനെ പെടിചാലോ?

    ReplyDelete
  14. nannaayirikkunnu. kavithayum marupadikalum.
    ellaa bhaavukangalum nerunnu. ithu pole aakaan aagrahikkunnu.

    ReplyDelete
  15. nannaayirikkunnu.. kavithayum, marupadikalum.
    ellaa bhavukangalum nerunnu.
    ella penkuttikalkkum e dairyam undaavatte..

    ReplyDelete
  16. എത്രയോ തവണ ഞാന്‍ ഇതു ബസ്സില്‍ കണ്ടിട്ടുണ്ട്‌...പ്രതികരിക്കാന്‍ മടിക്കുന്ന പെണ്‍കുട്ടികള്‍
    ഈ ബ്ലോഗില്‍ എത്തിപ്പെടട്ടെ

    ReplyDelete
  17. kollalloo.....


    http://aksharangal.socialgo.com/

    ReplyDelete
  18. http://aksharangal.socialgo.com/


    nannaayirikyunnu..........

    http://aksharangal.socialgo.com/

    ReplyDelete
  19. SHAHANAa..kathiyalla vended.....nilapaadukalaan..krityamaaya uracha nilapaadukal...eedu pradirodhatheyum marikadakkaanulla nilapaadukal..adundengil.......

    ReplyDelete