Wednesday, June 30, 2010

സ്നേഹിച്ചു സ്നേഹിച്ചു ഞാന്‍ മടുത്തു പോയിരിക്കുന്നു

സ്നേഹിച്ചു സ്നേഹിച്ചു ഞാന്‍ മടുത്തു പോയിരിക്കുന്നു
സ്വീകരിക്കപ്പെടാത്ത സ്നേഹം പോലെ
അനാഥമായത് വേറെ എന്താണുള്ളത്?
ദൈവമേ
ഇനി ഒരിറ്റു സ്നേഹം പോലും
അവശേഷിക്കാതെ ഇവിടെ
മരിച്ചു വീണിരുന്നെങ്കില്‍ ഞാന്‍

18 comments:

  1. [[[[[[[ട്ടേ]]]]]]]]]]തേങ്ങ എന്റെ വക

    ReplyDelete
  2. ഇനി ഒരിറ്റു സ്നേഹം പോലും
    അവശേഷിക്കാതെ ഇവിടെ
    മരിച്ചു വീണിരുന്നെങ്കില്‍ ഞാന്‍
    അത്ര മാത്രം സ്നേഹത്തെ വെറുക്കാൻ മാത്രം എന്താണുണ്ടായത് ഷാഹിനാ...

    ReplyDelete
  3. ..
    സ്വീകരിക്കപ്പെടാത്ത സ്നേഹം പോലെ
    അനാഥമായത് വേറെ എന്താണുള്ളത്?
    ..

    ReplyDelete
  4. റബ്ബേ............ ഞാനുണ്ട് കൂടെ സത്യം.. :)

    ReplyDelete
  5. അയ്യോ തളരുത് ശഹാന ....സ്നേഹത്തില്‍ ഒന്നും തിരിച്ച് പ്രതീക്ഷിക്കരുത് എന്നല്ലേ ..ഇനിയും സ്നേഹിക്കുക ..എല്ലാം പലിശ സഹിതം തിരികെ കിട്ടും തീര്‍ച്ച ദൈവം സഹായിച്ചാല്‍ . !!!..

    ReplyDelete
  6. athe, sneham anganeyanallo. adichittum rafry anuvadikktha maradonayude nigeeriyakkethiraya goal pole....

    ReplyDelete
  7. ആദി...
    ഞാന്‍ പറഞ്ഞത് സത്യമാണ്..... സ്നേഹം എനിക്ക് എപ്പോളും വേദനയാണ് .അതനുഭവിച്ചു ഞാന്‍ മടുത്തു പോയിരിക്കുന്നു
    കൊടുത്താല്‍ കിട്ടുമെന്നതൊക്കെ കൊടുക്കുന്നവന്റെ വെറും പ്രതീക്ഷകളാണ് .... ആ പ്രതീക്ഷകളാണല്ലോ നമ്മെ കൊണ്ട് സ്നേഹിപ്പിക്കുന്നതും .....ഇവിടെ ഒന്നും തിരിച്ചു കിട്ടില്ല .... അങ്ങിനെ പ്രതീക്ഷിച്ചു സ്നേഹിച്ചാല്‍ ഒരിക്കല്‍ എന്നെ പോലെ മരിച്ചു വീഴേണ്ടി വരും

    ReplyDelete
  8. ഹാഷിം,,
    നന്ദിയുണ്ട് ....കൂട്ട് വരാന്‍ മനസ്സുള്ളതിന്‍..
    ഇനിയും വരണം ..... എഴുതണം

    ReplyDelete
  9. നൂനുസ്‌ ....
    ഇവിടെ എന്തിനാ വെറുതേ ഒരു തേങ്ങാ ഉടച്ചത്‌?
    അത് വീട്ടില്‍ കൊണ്ട് പോയി കൊടുത്തിരുന്നെങ്കില്‍ കറി വെക്കാമായിരുന്നല്ലോ

    ReplyDelete
  10. മധു..
    പറഞ്ഞത് സത്യമാണ്
    കണ്ണില്‍ കാണുന്ന സത്യങ്ങളെ സത്യമാണെന്ന് അംഗീകരിക്കാന്‍ പലരും മടി കാണിക്കുന്നു .. അതില്‍ പെട്ട് നഷ്ടപ്പെടുന്നതോ പലരുടെയും ആത്മാര്‍ത്ഥമായ പ്രകടനങ്ങള്‍ ...അത് സ്നേഹമായലും, ഗോള്‍ ആയാലും തീരുമാനികക്കേണ്ടവന്‍ തന്നെ യെസ് പറയണം

    ReplyDelete
  11. നന്ദിനി കുട്ടീ
    ഞാന്‍ സ്നേഹത്തെ വെറുക്കുന്നില്ല
    സ്നേഹിച്ചു സ്നേഹിച്ചു ഞാന്‍ മടുത്തു പോയെന്നാണ് പറഞ്ഞത്‌
    ഇനി വയ്യാ

    ReplyDelete
  12. രവി...
    നന്ദി
    ഇവിടെ വന്നതിനും എന്നെ അനുകൂലിച്ചതിനും

    ReplyDelete
  13. ഇരുട്ടിനെ കീറി മുറിച്ച് വരുന്ന ലോറിയുടെ മുഖ്യ വിളക്കുകള്‍ പോലെ പറ്ദ്ദക്കാരിയുടെ തീഷ്ണമായ കണ്ണൂകള്‍ പൊലെ സ്നെഹം ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകും!!!

    ReplyDelete
  14. തിരസ്‌കരിക്കപ്പെടുന്ന സ്നേഹം വേദനയാണ്‌ ഷഹാന. അതിന്റെ ആഴം അതനുഭവിച്ചവര്‍ക്കേ അറിയൂ.

    ReplyDelete
  15. shahana .. തിരിച്ചു കിട്ടും എന്ന പ്രതീക്ഷയില്‍ സ്നേഹിച്ചാല്‍ ഇത്തരം കവിതകള്‍ക്ക് ഇനിയും നീ ജന്മം നല്‍കേണ്ടി വരും ..... എന്തായാലും നല്ല മൂര്‍ച്ചയുള്ള വാക്കുകള്‍ ..... നന്മകള്‍ നേരുന്നു

    ReplyDelete
  16. ഇനി ഒരിറ്റു സ്നേഹം പോലും
    അവശേഷിക്കാതെ ഇവിടെ
    മരിച്ചു വീണിരുന്നെങ്കില്‍ ഞാന്‍


    സത്യം.... മറുപടിക്കായി കൊല്ലം തുളസി സാറിന്റെ കവിതയിലെ ഒരു വരി കടം കൊള്ളുന്നു ..

    സ്‌നേഹമായിരുന്നു എന്‍ ജീവിതപരാജയം...

    ReplyDelete