Saturday, February 13, 2010

എന്‍റെ പ്രണയം അവസാനിക്കാത്തിടത്തോളം ഞാന്‍ എഴുതിക്കൊണ്ടിരിക്കും.

വീണ്ടും ഒരു പ്രണയദിനം കൂടി....
ദൈവം എനിക്ക് വേണ്ടി കരുതിവെച്ച
എന്‍റെ ജീവിത പങ്കാളിയെ എന്നിലേക്ക് ചേര്‍ത്ത് വെച്ച ദിവസം....
ഞങ്ങളെ തമ്മില്‍ ഒരുമിച്ചുചേര്‍ക്കാന്‍ ദൈവം ഈ ദിവസം തന്നെ ഒരുക്കിയതിന്റെ യാദ്ര്ശ്ചികതയോര്‍ത്തു ഞങ്ങള്‍ ഇപ്പോഴും അദ്ഭുതപ്പെടാറുണ്ട് .
എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു വാലന്‍ന്റൈന്‍ ദിനത്തിലാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്.
ഒന്നുമല്ലാതിരുന്ന എന്നെ പ്രണയിച്ച്, പ്രണയിക്കാന്‍ പഠിപ്പിച്ച്,
എന്‍റെ ഇരുള്‍ വഴികളില്‍ വിളക്ക് കൊളുത്തി വെച്ച
എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍
ഇന്നോളം ഞാന്‍ എഴുതിയ വരികള്‍ എല്ലാം അദേഹത്തിന് കടപ്പെട്ടിരിക്കുന്നു ....
അദേഹത്തോടുള്ള എന്‍റെ പ്രണയം അവസാനിക്കാത്തിടത്തോളം
ഞാന്‍ എഴുതിക്കൊണ്ടിരിക്കും.
എനിക്ക് എഴുതാതിരിക്കാനാകാത്ത് എന്താണോ,
അത് തന്നെയാണ് എന്‍റെ കവിതകള്‍
എന്‍റെ പ്രണയവും.....
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷവും ആദ്യമായി കണ്ട
അതെ കൌതുകത്തോടെ ഞാന്‍ ഇന്നും പ്രണയിച്ച്‌ കൊണ്ടേയിരിക്കുന്നു.....
ഇനി ഞാന്‍ മണ്ണോടു ചേര്‍ന്നാലും........
എന്‍റെ വരികള്‍ അദേഹത്തോടുള്ള എന്‍റെ പ്രണയം പറഞ്ഞു കൊണ്ടിരിക്കും.....
പ്രിയപ്പെട്ടവനേ....
നീയറിയുന്നുവോ?
എനിക്ക് നിന്നോടുള്ള പ്രണയം മറച്ചു വെക്കാന്‍
ഒരു ആകാശം മതിയാവാതെ ഇരിക്കെ,
ഒരു മഴത്തുള്ളി കനമുള്ള നിന്‍റെ പ്രണയത്തില്‍
ഞാന്‍ എന്‍റെ ദാഹം തീര്‍ക്കുന്നു.......

8 comments:

  1. ഷാഹിനാ..
    എഴുതനം എഴുതികൊണ്ടേയിരിക്കണം

    എനിക്ക് നിന്നോടുള്ള പ്രണയം മറച്ചു വെക്കാന്‍
    ഒരു ആകാശം മതിയാവാതെ ഇരിക്കെ,
    ഒരു മഴത്തുള്ളി കനമുള്ള നിന്‍റെ പ്രണയത്തില്‍
    ഞാന്‍ എന്‍റെ ദാഹം തീര്‍ക്കുന്നു.

    ReplyDelete
  2. നിങ്ങാള്‍ പ്രണയിച്ച്‌ കൊണ്ടേയിരിക.....
    എന്റെ വിവാഹാശംസകള്‍....

    ഇതു വായിചപ്പൊ എന്റെ ഈ മുന്‍കരുതല്‍ വേണ്ടായിരുന്നോ എന്നു തോനുന്നു.. :)

    ReplyDelete
  3. ആകാശവും
    കവിഞ്ഞുകവിഞ്ഞുയരട്ടെ....

    ReplyDelete
  4. രണ്ട് പേർക്കും പ്രണദിനാശംസകൽ എന്റെ പ്രണയം ഇവിടേയും, ഇവിടേയും വായിക്കാം

    ReplyDelete
  5. അഭിപ്രായങ്ങള്‍ക്ക് നന്ദി .
    നിങ്ങളുടെ അഭിപ്രായങ്ങളാണ് വീണ്ടും എഴുതാനുള്ള പ്രചോദനം നല്‍കുന്നത്.
    എനിക്ക് തന്ന ആശംസകള്‍ക്ക് വളരെ നന്ദിയുണ്ട്

    ReplyDelete
  6. പ്രണയം മഴയാണ്,
    അതിന്റെ താളം ഇടിയും,
    വെളിച്ചം മിന്നലും.
    എന്നിരുന്നാലും സ്നേഹം
    മനസിന്റെ കുളിര്‍മയാണ്,
    ആശ്വാസത്തിന്റെ
    കുളിര്‍ പൊയ്ക!!!
    valla pozhum ee vazhikokke varumallo
    http://maruppacha.ning.com/profiles/blogs/3597476:BlogPost:12808?xg_source=activity
    http://aadhillasdiary.blogspot.com/
    http://aadhilasclicks.blogspot.com/

    ReplyDelete
  7. ..
    ഞാനുമൊന്ന് കുളിര്‍ത്തു..
    no comments.
    ..

    ReplyDelete