Sunday, February 7, 2010

ഋതുക്കള്‍

നിന്‍റെ ചൂടേറ്റ് എന്‍റെ പൂക്കള്‍
വാടിത്തുടങ്ങിയപ്പോഴാണ്,
വെയിലിനെ കുറിച്ചോര്‍ത്തു
ഞാന്‍ വിയര്‍ക്കുന്നത്.

എന്‍റെ മരുഭൂമികള്‍ നിന്‍റെ
ഉമിനീരില്‍ അലിയുംപോഴാണ്,
മഴയെ കുറിച്ചോര്‍ത്ത്
ഞാന്‍ നനയുന്നത്.

ഒരു വസന്തത്തിന്‍റെ ഇലകള്‍ പൊഴിച്ച്
നീ എന്നെ പിരിയുംപോഴാണ്,
ഓരോ ഋതുവും പോലെ ഞാനും
എവിടെയോ നഷ്ടപ്പെടുന്നത്........

7 comments:

  1. സുന്ദരമായ വരികള്‍..
    ഒരു വാക്ക് കൂടെ കൂട്ടിച്ചേര്‍ക്കണമെന്നോ ഒരു വാക്കെങ്കിലും സംഗ്രഹിക്കാമായിരുന്നെന്നോ തോന്നാതെ പോയത്.
    ആശംസകള്‍.

    ReplyDelete
  2. ഋതുക്കള്‍ വായിച്ചു. കൊള്ളാം

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. അഭിപ്രായങ്ങള്‍ക്ക് നന്ദി .
    നിങ്ങളുടെ അഭിപ്രായങ്ങളാണ് വീണ്ടും എഴുതാനുള്ള പ്രചോദനം നല്‍കുന്നത് .

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. എന്റെ ബ്ലോഗ്ഗില്‍ raathri എന്ന പേരില്‍ അഭിപ്രായങ്ങള്‍ എഴുതുന്ന ആളുടെ ശ്രദ്ധക്ക്‌
    നിങ്ങളുടെ വിലപ്പെട്ട സമയം എനിക്ക് വേണ്ടി ചിലവഴിക്കാതെ നിങ്ങളുടെ സര്‍ഗശേഷി വ്യക്തമായി പ്രകടിപ്പിച്ചു കൊണ്ട് ഒരു ബ്ലോഗ്‌ എഴുതൂ .....വായിക്കാന്‍ നിങ്ങളെ പോലുള്ളവര്‍ ധാരാളം ഉണ്ടാകും .

    ReplyDelete
  7. ..
    ഈ വരികളും ഇഷ്ടമായി :)
    നഷ്ടങ്ങള്‍ ബോധ്യമാകുമ്പോള്‍ മാത്രമേ അവയെത്ര പ്രാധാന്യമര്‍ഹിച്ചിരുന്നു എന്ന് മനസ്സിലാവുകയുള്ളൂ..

    തുടരുക, ആശംസകളോടെ
    ..

    ReplyDelete