Saturday, February 6, 2010

ഞാന്‍ ഒരു കവിയെ പ്രണയിക്കുന്നു.

ഞാന്‍ ഒരു കവിയെ പ്രണയിക്കുന്നു.
അതുകൊണ്ടുതന്നെ അദേഹത്തിനോടുള്ള എന്‍റെ ഭാഷണങ്ങള്‍ എല്ലാം
കവിതപോലെ ആയിപ്പോകുന്നു .......
എന്‍റെ വരികള്‍ വായിച്ച് പലരും ചോദിക്കുന്നു .....
എന്‍റെ വരികളില്‍ നിറഞ്ഞു നില്‍ക്കുന്ന "നീ " ആരാണെന്ന് .....
പ്രിയപ്പെട്ടവനേ.....
ഞാന്‍ എന്തു മറുപടി പറയും?
നിന്നെ കുറിച്ച് ഞാന്‍ എഴുതാന്‍ തുടങ്ങിയിട്ടല്ലെയുള്ളൂ......

13 comments:

  1. This comment has been removed by the author.

    ReplyDelete
  2. ആദ്യമായും അവസാനമായും ഞാനുമൊരു ‘കവിത’ എഴുതിയിട്ടുണ്ട്. വിവാഹശേഷം എന്റെ വീട്ടിലെക്ക് ആദ്യമായി വരുന്ന എന്റെ ജ്യേഷ്ഠന്റെ ഭാര്യയെ വരവേല്ക്കുവാൻ വേണ്ടി പടച്ചത്. പിന്നെ കുറെ നാൾ ആ ‘കവിതയിലെ’ ഹാസ്യാത്മകത പറഞ്ഞു സഹോദരിമാരുടെ മക്കൾ ജ്യേഷ്ഠ ഭാര്യയെ കളിയാക്കിയിരുന്നു.
    കുറച്ച് എഴുതുമെങ്കിലും കവിത വഴങ്ങാറില്ല.
    ഞാനും ഖത്തറിൽ തന്നെ. ദോഹയിൽ. ഷാജിയെ അറിയാം.
    പുലരിയിലേക്ക് സ്വാഗതം.

    ReplyDelete
  3. നിന്നെ കുറിച്ച്‌ ഞാൻ എഴുതി തുടങ്ങിയിട്ടേയുള്ളൂ.. അപ്പോൾ ഇനി എന്തെല്ലാം എഴുതാൻ ഇരിക്കുന്നു... കവിയെപോലെ തന്നെ കവിതയെയും സ്നേഹിക്കുന്ന സുഹൃത്തേ.. ഭാവുകങ്ങൾ...

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. വീണ്ടും എഴുതുക. ആശംസകള്‍

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete
  7. ഈ പ്രണയം ഞങ്ങള്‍ നാട്ടില്‍ പാട്ടാക്കുന്നതായിരിക്കും...........ഒരു വിരഹഗാനം കൂടി എഴുതി വച്ചോ..........:)

    ReplyDelete
  8. ഇവിടെ ഞാന്‍ ഒരു കമന്‍റ് ഇട്ടതായാണ് എന്‍റെ ഓര്‍മ്മ.....അതെവിടെ?

    ReplyDelete
  9. എന്‍റെ കവിതകള്‍ വായിച്ചു വിമര്‍ശനങ്ങള്‍ എഴുതുന്നതിനു നന്ദി ......
    കുറച്ചു നാളുകളേ ആയുള്ളൂ ഞാന്‍ എഴുതിതുടങ്ങിയിട്ട്...
    ഒന്നുമല്ലാതിരുന്ന എന്നെ ഇങ്ങനെയൊക്കെ എഴുതാനും
    ചിന്തിക്കാനും പഠിപ്പിച്ചതും , പ്രേരിപ്പിച്ചതും എന്‍റെ പ്രിയപ്പെട്ടവനാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ ജീവിതം പങ്കിട്ടെടുത്ത എന്‍റെ സഹയാത്രികന്.
    ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എന്നെ ഞാന്‍ ആക്കിയത് അദ്ധേഹത്തിനു എന്നോടുള്ള പ്രണയമാണ്.
    ആ പ്രണയമാനെന്നെ വളര്‍ത്തുന്നത്.
    എന്‍റെ വരികള്‍ മുഴുവന്‍ എനിക്ക് അദേഹത്തോടുള്ള എന്‍റെ പ്രണയമാണ്.അത് കൊണ്ട് തന്നെ എന്‍റെ ജീവിതം മുഴുവന്‍ ഒരു പ്രണയ കവിത പോലെ ഞാന്‌ എന്‍റെ ഇക്കാക്ക് സമര്‍പ്പിക്കുന്നു

    ReplyDelete
  10. സമയക്കുറവു മൂലം എനിക്ക് കിട്ടുന്ന അഭിപ്രായങ്ങള്‍ ബ്ലോഗ്ഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ വൈകിയതില്‍ ക്ഷമിക്കുക .അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇനിയും വരിക

    ReplyDelete
  11. മാറുന്ന മലയാളി സുഹൃത്തേ,
    ഈ ലോകം മുഴുവന്‍ എന്‍റെ പ്രണയം പാട്ടാക്കിയാലും എന്‍റെ കവി ജീവിച്ചിരിക്കുന്നിടത്തോളം എനിക്ക് വിരഹഗാനം പാടേണ്ടി വരില്ലാട്ടോ.പറ്റുമെങ്കില്‍ ഒന്ന് ശ്രമിച്ചു നോക്കൂ

    ReplyDelete
  12. ..
    നിറയട്ടെ പ്രണയം
    ഇനിയുമെനിയും

    ഒഴുകട്ടെ അനര്‍ഗ്ഗളം
    ഒരു വാഹിനിയായ്, കവിതയായ്

    ആശംസകള്‍
    ..

    ReplyDelete