Thursday, January 14, 2010

നേര്‍ക്കാഴ്ച

മഹാവ്യാധി പൂവിടുന്നത് എന്‍റെ കവിള്‍ത്തടങ്ങളിലാണ്

നനച്ചു വളര്‍ത്തുന്നത് എന്‍റെ കണ്ണുനീര്‍ഗ്രന്ഥികളാണ്

തൊട്ടു തലോടുന്നത് വിരല്‍ കൊഴിഞ്ഞ കൈകളാണ്

ഒടിഞ്ഞു നുറുങ്ങിയ അസ്ഥികള്‍ പുകച്ചു

ചൂടുകായുന്ന മാംസങ്ങള്‍

സ്പര്‍ശനേശഷി മറന്നു പോകുന്നു

ഹൃദയ സുഷിരങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന

രക്തം എന്‍റെ പെരുവിരല്‍ നനക്കുന്നു

ചുവപ്പിന്‍റെ നേര്‍ക്കഴ്ചയില്‍ ഞാന്‍ എന്നെ തിരിച്ചറിയുന്നു

2 comments:

  1. oru doctore kaanamayirunnille?
    ellam sariyaakum

    ReplyDelete
  2. നന്നായിട്ടുണ്ട്‌, ഞാൻ ഇനിയും വരാം

    ReplyDelete