Wednesday, July 8, 2009

പ്രണയം


ആരോ പറഞ്ഞു....
പ്രണയം വിഷമാണെന്ന്.
ഞാന്‍ അത് വിശ്വസിക്കുന്നില്ല .
അങ്ങിനെയെങ്കില്‍, ഈ ലോകം മുഴുവന്‍ വിഷമയമായേനെ….
പിന്നെയും കേട്ടു,
പ്രണയം തീയാണെന്ന്,
അതും ഞാന്‍ വിശ്വസിക്കുന്നില്ല
അങ്ങിനെയെങ്കില്‍,
പ്രണയം കരിച്ചവരെ കൊണ്ട് ഭൂമി കറുത്തു പോയേനെ…
വീണ്ടും കേള്‍ക്കുന്നു....
പ്രണയം മഴയാണെന്ന്,
അതു ഞാന്‍ വിശ്വസിക്കുന്നു…
ചിലപ്പോഴൊക്കെ ഞാനും ആ മഴയില്‍ നനയാറുണ്ട്.

10 comments:

  1. yes,
    some times everybody under rain;un expected.
    we are not garden flowers or trees...
    but we keep ubrella for a security.why we are forget to open the heart?

    ReplyDelete
  2. ആരോ പറഞ്ഞു....
    പ്രണയം വിഷമാണെന്ന്.
    ഞാന്‍ അത് വിശ്വസിക്കുന്നില്ല

    ഞാനും

    ReplyDelete
  3. ചെറിയ വലിയ വരികൾ
    നന്നായിരിക്കുന്നു

    ReplyDelete
  4. പ്രണയം മഴയാണ്. ആ മഴയിൽ നനയാൻ രസമാണ് ..പക്ഷെ പേമാരിയായൽ :(

    ReplyDelete
  5. ഹായി ഷഹാന,
    മഴ എനിക്കും വളരെ പ്രീയപ്പെട്ടതാണ്‍ഊ,,,
    ഞാനും പലപ്പോഴായി ബ്ലൊഗില്‍ വിഷയമാക്കിയിട്ടുണ്ട്...
    പോസ്റ്റ് നന്നായിരിക്കുന്നു....
    പിന്നെ ഒരു അഭിപ്രായം....
    ബ്ലാക് ബാക്ഗ്രൊണ്ടില്‍ ബ്ലൂ ലെറ്റേഷ്സ് വായിക്കാന്‍ ബുധിമുട്ടാണ്-
    അതൊന്നു ശ്ര്ധിക്കുമല്ലൊ അല്ലെ....\
    സ്നേഹപൂര്‍വ്വം....
    ദീപ്....

    ReplyDelete
  6. nice kavitha shahana............keeep it up

    ReplyDelete
  7. ..
    വരികളുടെ നല്ല തുടക്കവും അവസാനവും..

    പലരും നന്നായി തുടങ്ങി അവസാനിപ്പിക്കാന്‍ മറന്നു പോകയാണ് പതിവ്.
    “വീണ്ടും കേള്‍ക്കുന്നു....
    പ്രണയം മഴയാണെന്ന്,
    അതു ഞാന്‍ വിശ്വസിക്കുന്നു…
    ചിലപ്പോഴൊക്കെ ഞാനും ആ മഴയില്‍ നനയാറുണ്ട്“

    അസ്സലായി ഈ വരികള്‍
    ..

    ReplyDelete
  8. ഹേ.
    ഇത് സൂപ്പെര്‍ ആയിട്ടുണ്ട് ട്ടോ..
    എനിക്കിഷ്ട്ടപ്പെട്ടു.

    തുടരുക തുടരുക തുടരുക...ആശംസകള്‍..

    ReplyDelete