പ്രണയത്തിന്റെ ഒടുക്കത്തില്‍ നീ തലോടിയോതുക്കുന്ന
നിനക്കും എനിക്കും ഇടയിലെ അകലങ്ങള്‍
എന്റെ മുടിയിഴ കനം വെച്ച അകലങ്ങള്‍
അവസാന കാഹളത്തില്‍ ഭയന്ന് പോകുന്ന നിന്നെ
ഒളിപ്പിക്കാമെന്നു ഞാന്‍ പറഞ്ഞ ഇരുട്ട്
ഒടുവിലത്തെ അത്താഴത്തില്‍ നിന്നൊരു ഇഴ
സ്നേഹത്തിന്റെ ചൂടില്‍ വേവിച്ചെടുത്ത കഞ്ഞിയും പയറും
എന്റെ മുടിയിഴകളില്‍ പറ്റിപ്പിടിച്ചു കിടന്നു ....
നീ പ്രണയിച്ച എന്റെ മുടിയിഴകളില്‍ ......!!!!
Wednesday, July 6, 2011
Tuesday, December 7, 2010
തിരശ്ശീല
വിരഹം ....
എനിക്കും നിനക്കുമിടയില്‍
നിറഞ്ഞുറങ്ങുന്ന മൗനത്തിന്റെ ഇടങ്ങളാണ്
വിഷാദം ..
പുകഞ്ഞു വരുന്ന ട്രെയിനിനു
മുന്നിലേക്ക് എത്തിപ്പെടുവാനുള്ള ദൂരമാണ്
ഏകാന്തത ....
ഉറഞ്ഞോഴുകുന്ന രക്തത്തെ
കടലിലെക്കൊഴുക്കാനുള്ള ഇടവഴികളാണ്
മരണം ....
നിന്നില്‍ നിന്നും എനിക്ക് പിരിയാനാവില്ലെന്ന
അഹങ്കാരത്തിനുമേല്‍ വീഴുന്ന തിരശ്ശീലയാണ്
എനിക്കും നിനക്കുമിടയില്‍
നിറഞ്ഞുറങ്ങുന്ന മൗനത്തിന്റെ ഇടങ്ങളാണ്
വിഷാദം ..
പുകഞ്ഞു വരുന്ന ട്രെയിനിനു
മുന്നിലേക്ക് എത്തിപ്പെടുവാനുള്ള ദൂരമാണ്
ഏകാന്തത ....
ഉറഞ്ഞോഴുകുന്ന രക്തത്തെ
കടലിലെക്കൊഴുക്കാനുള്ള ഇടവഴികളാണ്
മരണം ....
നിന്നില്‍ നിന്നും എനിക്ക് പിരിയാനാവില്ലെന്ന
അഹങ്കാരത്തിനുമേല്‍ വീഴുന്ന തിരശ്ശീലയാണ്
Tuesday, October 5, 2010
വേദന
മഴയ്ക്കു നേരേ ജനല്‍ വലിച്ചടച്ച്
ഇരുട്ടിന്റെ കറുത്ത മുറിയിലേക്ക്
മഴ,
കടല്‍,
ഗസല്‍
നിന്നെ ഓര്‍മിപ്പിക്കാന്‍ എന്തിനാണ്
ഇത്രയധികം?
ഓരോ മഴത്തുള്ളിയും,
ഓരോ കടല്‍ തിരകളും
ഓരോ വരികളും
ഒറ്റപ്പെടലിന്റെ കറുത്ത വേദനയിലേക്ക്
ഇരുട്ടിന്റെ കറുത്ത മുറിയിലേക്ക്
മഴ,
കടല്‍,
ഗസല്‍
നിന്നെ ഓര്‍മിപ്പിക്കാന്‍ എന്തിനാണ്
ഇത്രയധികം?
ഓരോ മഴത്തുള്ളിയും,
ഓരോ കടല്‍ തിരകളും
ഓരോ വരികളും
ഒറ്റപ്പെടലിന്റെ കറുത്ത വേദനയിലേക്ക്
Saturday, October 2, 2010
കടലെടുത്ത ദൂരങ്ങള്‍

ഇരുട്ടില്‍,
മഴയില്‍,
നിന്റെ ഓര്‍മകളുടെ പ്രളയം.
ഞരമ്പുകളില്‍ ഒരു ചിരി,
ചിലപ്പോള്‍ ഒരു കരച്ചില്.
ജനലിന്നപ്പുറം,
നിന്നിലേക്ക് കടലെടുത്ത ദൂരങ്ങള്‍
എന്റെ കണ്ണുകളില്‍
നീ അന്ന് കണ്ട നീലാകാശങ്ങളില്‍
ഇപ്പോള്‍ നക്ഷത്രങ്ങള്‍ ഉദിക്കുന്നില്ല
Tuesday, September 28, 2010
പ്രണയമോ ..

പ്രണയമോ ..
എന്നാത്മ ദാഹങ്ങളോ..
എന്‍ ജീവസ്പന്ധങ്ങളോ..
വീണ്ടുമെന്‍ കണ്ണുനീരുപ്പു കൈപ്പിക്കും
വിരഹാര്ദ്രമേതോ കവനങ്ങളോ.......
Tuesday, September 21, 2010
ഞാന്‍ പ്രണയിക്കാന്‍ പഠിക്കുന്നു
മുനിഞ്ഞു കത്തുന്ന കരിന്തിരി
വീണ്ടും വീണ്ടും പുകച്ചാണ്
ഞാന്‍ നിന്റെ സ്വപ്നങ്ങളില്‍ ചായം തേച്ചത്
വറ്റിത്തുടങ്ങിയ ഞരമ്പുകളിലെ
അവസാനത്തെ തുള്ളിയും ഊറ്റിയെടുത്താണ്
ഞാന്‍ നിന്റെ ദാഹമകറ്റിയത്
വിശപ്പ് കത്തുന്ന മാംസങ്ങളിലെ
എരിവും പുളിയും ഒളിപ്പിച്ചുവെച്ചാണ്
ഞാന്‍ നിന്നെ ഊട്ടിയത്
ഇന്നിപ്പോള്‍
വിശപ്പൊതുങ്ങി
ദാഹമകന്ന്..
നിറമുള്ള സ്വപ്നങ്ങളില്‍
നീയെന്നെ പരിക്കുകള്‍ ഏല്‍പ്പിക്കുന്നു
ഈ പരിക്കുകളില്‍ നിന്നെല്ലാം ഞാന്‍ പ്രണയിക്കാന്‍ പഠിക്കുന്നു
വീണ്ടും വീണ്ടും പുകച്ചാണ്
ഞാന്‍ നിന്റെ സ്വപ്നങ്ങളില്‍ ചായം തേച്ചത്
വറ്റിത്തുടങ്ങിയ ഞരമ്പുകളിലെ
അവസാനത്തെ തുള്ളിയും ഊറ്റിയെടുത്താണ്
ഞാന്‍ നിന്റെ ദാഹമകറ്റിയത്
വിശപ്പ് കത്തുന്ന മാംസങ്ങളിലെ
എരിവും പുളിയും ഒളിപ്പിച്ചുവെച്ചാണ്
ഞാന്‍ നിന്നെ ഊട്ടിയത്
ഇന്നിപ്പോള്‍
വിശപ്പൊതുങ്ങി
ദാഹമകന്ന്..
നിറമുള്ള സ്വപ്നങ്ങളില്‍
നീയെന്നെ പരിക്കുകള്‍ ഏല്‍പ്പിക്കുന്നു
ഈ പരിക്കുകളില്‍ നിന്നെല്ലാം ഞാന്‍ പ്രണയിക്കാന്‍ പഠിക്കുന്നു
Sunday, August 1, 2010
തിരുത്തി എഴുതേണ്ട ഒരു കവിത....
പ്രണയം മാഞ്ഞു പോകുന്നു
മരണം മായ്ച്ചു കളയുന്ന സിന്ദൂരക്കുറി പോലെ.....
പ്രതീക്ഷകള്‍ തെറ്റി പോകുന്നു
അപ്രതീക്ഷിതമായുണ്ടാകുന്ന
പ്രിയപ്പെട്ടവന്റെ വേര്‍പ്പാട് പോലെ.......
സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു
അന്ത്യ യാത്രയില്‍ പുതപ്പിക്കുന്ന
വെള്ള പട്ടു പോലെ.......
ഞാന്‍ മാത്രം ബാക്കിയാകുന്നു
തിരുത്തി എഴുതേണ്ട ഒരു കവിത പോലെ .....
മരണം മായ്ച്ചു കളയുന്ന സിന്ദൂരക്കുറി പോലെ.....
പ്രതീക്ഷകള്‍ തെറ്റി പോകുന്നു
അപ്രതീക്ഷിതമായുണ്ടാകുന്ന
പ്രിയപ്പെട്ടവന്റെ വേര്‍പ്പാട് പോലെ.......
സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു
അന്ത്യ യാത്രയില്‍ പുതപ്പിക്കുന്ന
വെള്ള പട്ടു പോലെ.......
ഞാന്‍ മാത്രം ബാക്കിയാകുന്നു
തിരുത്തി എഴുതേണ്ട ഒരു കവിത പോലെ .....
Saturday, July 31, 2010
എനിക്ക് നിന്നോട് അസൂയ തോന്നുന്നു .......
ഷൈനാ...
വിഷാദമൂര്ച്ചയുടെ അനിവാര്യതിയില്
നീ സ്വയം നഷ്ടപ്പെടുതിയതിന്റെ തുടര്ച്ചയാകുന്നുവോ ഞാന്‍ ?
നിന്റെ വരികള്‍ ……
നിന്റെ പ്രണയം …..
നിന്റെ നഷ്ടപ്പെടുത്തലുകള്‍ .......
എല്ലാം എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു
ഈ നിറഞ്ഞ ഏകാന്തതയില്‍ ..
നിന്റെ കൈകള്‍ എന്നില്‍നിന്നും തിരിച്ചെടുക്കുക
എനിക്ക് ഭയമാകുന്നു.
എന്റെ വരികള്‍ എനിക്ക് മുഴുവിപ്പിക്കേണ്ടിയിരിക്കുന്നു...
(എഴുതാന്‍ ബാക്കി വെച്ച വരികളെങ്കിലും മുഴുവനാക്കിയിട്ട് പോകാമായിരുന്നു നിനക്ക് ....
എനിക്ക് നിന്നോട് അസൂയ തോന്നുന്നു ..)
വിഷാദമൂര്ച്ചയുടെ അനിവാര്യതിയില്
നീ സ്വയം നഷ്ടപ്പെടുതിയതിന്റെ തുടര്ച്ചയാകുന്നുവോ ഞാന്‍ ?
നിന്റെ വരികള്‍ ……
നിന്റെ പ്രണയം …..
നിന്റെ നഷ്ടപ്പെടുത്തലുകള്‍ .......
എല്ലാം എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു
ഈ നിറഞ്ഞ ഏകാന്തതയില്‍ ..
നിന്റെ കൈകള്‍ എന്നില്‍നിന്നും തിരിച്ചെടുക്കുക
എനിക്ക് ഭയമാകുന്നു.
എന്റെ വരികള്‍ എനിക്ക് മുഴുവിപ്പിക്കേണ്ടിയിരിക്കുന്നു...
(എഴുതാന്‍ ബാക്കി വെച്ച വരികളെങ്കിലും മുഴുവനാക്കിയിട്ട് പോകാമായിരുന്നു നിനക്ക് ....
എനിക്ക് നിന്നോട് അസൂയ തോന്നുന്നു ..)
Friday, July 2, 2010
ഇരുട്ടിലെ ഇടനാഴികള്‍

ഇരുണ്ട ഇടനാഴികളും
അടഞ്ഞ മുറികളും
ചുരുണ്ട ഗോവണികളും
അവള്‍ക്ക് ഇപ്പോളും ഭയമാണ്
പണ്ടെന്നോ
അവളിലേക്ക് നീണ്ട
കറുത്ത കൈകളും
വിറയ്ക്കുന്ന ചുണ്ടുകളും
കുതറി തെറിപ്പിച്ചിട്ടും
അവളെ ഭയപ്പെടുത്തുന്നു
അവളിപ്പോള്‍ ഒരു കത്തി കൊണ്ട് നടക്കുന്നു
ഇരുട്ടില്‍
മറവില്‍ അവളുടെ
മടിക്കുത്ത് പിടിക്കുന്നവന്റെ
ചങ്ക് പിളര് ത്ത്
കൈ പതിക്കാന്‍
സമര്‍പ്പണം: ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാതെ ഇരുട്ടില്‍ വേദനിക്കുന്ന പാവം പെണ്‍കുട്ടികള്‍ക്ക്
Thursday, July 1, 2010
നീയും ഞാനും
എനിക്ക് ചുറ്റും നന്മകള് ഉണ്ടായിരുന്നു
നിന്നെക്കാള്‍ ആഴത്തില്‍ എന്നെ നോക്കുന്ന കണ്ണുകള്‍ ഉണ്ടായിരുന്നു
നിന്നെക്കാള്‍ ഗാഡമായി എന്നെ പുണരുന്ന കൈകള്‍ ഉണ്ടായിരുന്നു
നിന്നെക്കാള്‍ എന്നെ സ്വന്തനിപ്പിക്കുന്ന വാക്കുകള്‍ ഉണ്ടായിരുന്നു
എന്നിട്ടും ഞാന്‍ തിരഞ്ഞത് നിന്നെ മാത്രം
എനിക്ക് ഇല്ലാതെ പോയതും നീ മാത്രം
കാലങ്ങള്‍ക്കകലെ നീയും തിരിച്ചറിയും
നീയും തിരഞ്ഞിരുന്നത് എന്നെ മാത്രം
നിനക്ക് ഉണ്ടായിരുന്നതും ഞാന്‍ മാത്രം
നിന്നെക്കാള്‍ ആഴത്തില്‍ എന്നെ നോക്കുന്ന കണ്ണുകള്‍ ഉണ്ടായിരുന്നു
നിന്നെക്കാള്‍ ഗാഡമായി എന്നെ പുണരുന്ന കൈകള്‍ ഉണ്ടായിരുന്നു
നിന്നെക്കാള്‍ എന്നെ സ്വന്തനിപ്പിക്കുന്ന വാക്കുകള്‍ ഉണ്ടായിരുന്നു
എന്നിട്ടും ഞാന്‍ തിരഞ്ഞത് നിന്നെ മാത്രം
എനിക്ക് ഇല്ലാതെ പോയതും നീ മാത്രം
കാലങ്ങള്‍ക്കകലെ നീയും തിരിച്ചറിയും
നീയും തിരഞ്ഞിരുന്നത് എന്നെ മാത്രം
നിനക്ക് ഉണ്ടായിരുന്നതും ഞാന്‍ മാത്രം
Subscribe to:
Posts (Atom)